Friday 19 July 2019

ഇത് സിനിമാമോഹികളുടെ ചിത്രം😍ഷിബു 😍മലയാളം മൂവി റിവ്യൂ ബൈ വിഷ്ണുദേവ് 😍😍😍

SHIBU Movie 🥰

ഷിബു ഒരു സിനിമാ സംവിധായകൻ ആവുക എന്ന ആഗ്രഹുമായി നടക്കുകയും തുടർന്ന് ഈ ആഗ്രഹം നടത്തിയെടുക്കാൻ പല പ്രശ്നങ്ങളിലൂടെ കടന്നു പോവുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു കൊച്ചു സിനിമയാണ് ഷിബു😍

പുതുമ നായകൻ Karthik Ramakrishnan  കാർത്തിക് രാമകൃഷ്ണൻ ആണ് ഷിബു സിനിമയിലെ നായകൻ😍വളരെ നല്ലൊരു അഭിനയം തന്നെ ആയിരുന്നു സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്💯8 വർഷത്തെ നീണ്ട പ്രയത്നത്തിൽ ഒടുവിൽ ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤ കവി ഉദ്ദേശിച്ചത് എന്ന സിനിമയിലൂടെ ഏവർക്കും സുപരിചിതയായ അഞ്ചു കുരിയൻ ആണ് സിനിമയിലെ നായിക😍കല്യാണി എന്ന കഥാപാത്രമായി ആണ് അഞ്ചു കുരിയൻ സിനിമയിൽ എത്തുന്നത്.കിട്ടിയ കഥാപാത്രം നല്ലതുപോലെ തന്നെ ചെയ്യാൻ സാധിച്ചു എന്നു വേണം പറയാൻ💯❤


32ആം അധ്യായം23ആം വാക്യം എന്ന സിനിമയ്ക്ക് ശേഷം അർജുൻ&ഗോകുൽ Arjun Prabhakaran Gokul Ramakrishnan സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് ഷിബു.തിരക്കഥ യും ഡയറക്ഷൻ നും കുറച്ചുകൂടി നന്നാക്കാം എന്നു തോന്നി❤💯ഇവരെ കൂടാതെ തന്നെ ലുക്മാൻ, ബിജു കുട്ടൻ, സലിംകുമാർ,തുടങ്ങിയ ഒരു ചെറിയ താരനിര കൂടി ഉണ്ട് ഈ സിനിമയിൽ❤💯

യൂട്യൂബിൽ ഇറങ്ങിയപ്പോൾ മുതൽ സിനിമയിലെ പാട്ടുകൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. തിയേറ്ററിൽ കണ്ടപ്പോഴും ഒരു പ്രത്യേക ഫീൽ ആയിരുന്നു❤😍💯

സിനിമയിലെ ആ അവസാനത്തെ ആ ചെറിയ ട്വിസ്റ് കൊള്ളാം👌

NB:സിനിമയിലെ കുറച്ചു ചില ചളികൾ ഒഴിചു നിർത്തിയാൽ കുടുംബസമേതം തന്നെ കണ്ടിരിക്കാവുന്ന നല്ലൊരു സിനിമ തന്നെ ആണ് ഷിബു😍

മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം🥰

വിഷ്ണു ദേവ്🥰

https://m.facebook.com/story.php?story_fbid=184500625888594&id=100029859724308

Friday 5 July 2019

പതിനെട്ടാം പടി 👌👌റിവ്യൂ ബൈ വിഷ്ണുദേവ് 👌

ട്രയ്ലർ കണ്ടപ്പോൾ മുതൽ രണ്ട് സ്കൂളുകൾ ആണ് പ്രധാന ആകർഷണം അതേ അത് തന്നെ ഒന്ന് സമ്പന്നരുടെ സ്കൂൾ മറ്റൊന്ന് പാവങ്ങളുടെ സ്കൂളും .രണ്ടു എതിരാളികൾ🔥രണ്ട് വിമത നേതാക്കൾ🔥ഇരു കൂട്ടരും തമ്മിൽ ഉള്ള അവരുടെ
 പ്രണയം, വൈരാഗ്യം, സൗഹൃദം എന്നിവയിലൂടെ ആണ് പതിനെട്ടാം പടി കടന്നുപോകുന്നത്.പ്രൊഫസർ ജോൺ അബ്രഹാം ഇവരെ ഈ ചെറുപ്പക്കാരെ കൗമാരം മുതൽ പ്രായപൂർത്തി ആകുന്നതു വരെ തങ്ങളെപ്പോലെ നയിക്കുന്നു👌💯) ഇരു കൂട്ടരുടെയും കഥാപാത്രങ്ങളുടെ യാത്രകളിലൂടെയും
 ജീവിതത്തിലൂടെയും കടന്ന് പോകുന്ന ഒരു സിനിമ കൂടി ആണ് പതിനെട്ടാം പടി.❤


മമ്മൂട്ടി പ്രൊഫസർ ജോൺ അബ്രഹാം പാലക്കൽ എന്ന ഒരു
ജീനിയസ് പ്രൊഫസർന്റെ കഥാപാത്രമായി ആണ് എത്തുന്നത്.25-30 മിനുറ്റ് ഉള്ളുവെങ്കിലും കിട്ടിയ കഥാപാത്രം മികച്ചതാക്കി മമ്മൂക്ക😍❤👏 എടുത്തു പറയേണ്ട ഒരു സീൻ തന്നെ ആയിരുന്നു അതിരപ്പിള്ളി യുടെ ദ്രിശ്യ ഭംഗി ഒപ്പിയെടുത്ത ട്രയ്ലർ ൽ കണ്ട സീൻ🔥തിയേറ്ററിൽ കണ്ടപ്പോൾ വളരെ നല്ലൊരു സീൻ ആയിരുന്നു കൂടെ bgm കൂടി വന്നപ്പോൾ👌💯❤

അഭിനയത്തിന്റെ കാര്യത്തിൽ പിള്ളേർ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചത് തന്നെ ആയിരുന്നു❤ഒരു കുറവ് പോലും ആരേം കുറിച്ചു പറയാൻ ഇല്ല💯ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

ഞാൻ നല്ലപോലെ പ്രതീക്ഷിച്ചു ട്രയ്ലർ കണ്ടപ്പോൾ പക്ഷേ എന്തോ പ്രതീക്ഷകൾക്ക് ഒത്തു വന്നില്ല എന്നു വേണം പറയാൻ❌പ്രിത്വിരാജ്, ആര്യ,എന്നിവർ ചെയ്ത കഥാപാത്രം മോശം അല്ലായിരുന്നു പക്ഷെ അവർക്ക് പകരം മറ്റ് നടന്മാർ മതിയായിരുന്നു😇ഉണ്ണി മുകുന്ദൻ,രാജേഷ് പിള്ള വേണ്ടായിരുന്നു.

ഛായഗ്രഹണം ഒരു രക്ഷ ഇല്ലായിരുന്നു ചില ഷോട്ടുകൾ ഒക്കെ വളരെ ഇഷ്ടപ്പെട്ടു😍 എപ്പോഴും പറയാൻ തോന്നുന്നത് അതിരപ്പിള്ളി സീൻ തന്നെ ആണ്.bgm ഉം പാട്ടും എല്ലാം നല്ലൊരു ഫീൽ ആയിരുന്നു ചില പാട്ടുകൾ അരോചകമായി തോന്നി❌

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😍
Ma Rating 3/5


വിഷ്ണു ദേവ്😍