Friday 27 September 2019

ഗാനഗന്ധർവ്വൻ റീവ്യൂ😍Sorry For The Late Review😍By വിഷ്ണു ദേവ്😍

കലാസാദൻ ഉല്ലാസ് ഒരു ഗായകനാണ്.ഒരു സാധാരണ ജീവിതം ആണ് ഉല്ലസിന്റേത്.3 സ്ത്രീകൾ ഉൾപ്പെട്ട ഒരു പോലീസ് കേസിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ ഉണ്ടാവുന്ന സംഭവവികാ സങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് ഗാനഗന്ധർവ്വൻ👌😍

ഉല്ലാസ് ആയി മമ്മൂക്ക നല്ല രീതിയിൽ തന്നെ അഭിമായിക്കാൻ കഴിഞ്ഞു ഒരു മുഴുനീള പാട്ടുകാരൻ തന്നെ ആണ് സിനിമയിൽ മമ്മൂക്കയുടേത്.പുതിയ നായിക വന്ദിത മനോഹരനും കൊള്ളാം👌😍ഏറ്റവും ഇഷ്ടപ്പെട്ടത് സുരേഷ് കൃഷ്ണയുടെ കഥാപാത്രം ആയിരുന്നു നർമ്മവും കലിപ്പും അടങ്ങിയ ആ ഫേയ്റ് സീൻ വളരെ ഇഷ്ടപ്പെട്ടു.കൂടാതെ തന്നെ മനോജ് കെ ജയൻ, സലിം കുമാർ,മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, കിഷോർ വർമ്മ, റാഫി, ആര്യ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

പഞ്ചവർണ്ണതത്ത എന്ന സിനിമ സംവിധാനം ചെയ്ത രമേശ് പിഷാരടി യുടെ രണ്ടാമത്തെ ചിത്രം ആയതുകൊണ്ടും മമ്മൂക്കയുടെ കൂടെ ആയതുകൊണ്ടും നല്ല പ്രതീക്ഷ ആയിരുന്നു സിനിമയ്ക്ക് വേണ്ടി.എന്നാൽ നല്ലൊരു ആവറേജ് സിനിമ ആണ് ഗാനഗന്ധർവ്വൻ😍 തരക്കേടില്ലാത്ത തിരക്കഥ ആണ് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് ഒരുക്കിയത്👌

കോമഡിയുടെ കാര്യത്തിൽ തീർത്തും നിരാശ ആയിരുന്നു ലഭിച്ചത്. എന്തോ പ്രതീക്ഷച്ച പോലെ ചില കോമഡി ഒക്കെ ചളി ആയി മാറി😷എടുത്തു പറയേണ്ടത് നടൻ ദേവന്റെയും, ഇന്നസെന്റ് ന്റെയും കോമഡി ആണ് കൊള്ളാമായിരുന്നു👌💯

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു Average Movie അതാണ് ഗാനഗന്ധർവ്വൻ😍ഫാമിലിക്ക് നന്നായി ഇഷ്ടപ്പെടും❤

NB:❌എന്തിനോ വേണ്ടി വന്നുപോയ ധർമജൻ❌

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😊

വിഷ്ണു ദേവ്😍

https://m.facebook.com/story.php?story_fbid=197162041289119&id=100029859724308

മനോഹരം റീവ്യൂ😍 Review by വിഷ്ണു ദേവ്🥰


മാറുന്ന കാലത്തെ നേരിടാൻ പരിശ്രമിക്കുന്ന ചിത്രകാരനും ഡിസൈൻ ആർട്ടിസ്റ്റുമായ മനു എന്ന് സ്നേഹപൂർവം വിളിക്കുന്ന മനോഹാരന്റെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് മനോഹാരം.

ഇത്തവണയും ഒരു ഹിറ്റുമായി തന്നെ ആണ് വിനീത് ശ്രീനിവാസന്റെ വരവ്👌💯.മനു എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം ഒരു ഹൃദയശുദ്ധിയാണ്.  കഴിവുള്ളവരാണെങ്കിലും ലോകം തന്നെ മറികടന്നതായി അദ്ദേഹത്തിന് തോന്നുന്നു.  ഉപേക്ഷിക്കാൻ തയ്യാറാകാതെ സ്വന്തം സമ്മാനങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം തന്റെ മൂല്യം തെളിയിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു,

വിനീത് ശ്രീനിവാസൻ തന്റെ കഥാപാത്രം മികച്ചതാക്കി വല്ലാതെ ഇഷ്ടപ്പെട്ടു💯👌😍..പ്രേമ രംഗങ്ങളും കൂട്ടുകാരുമായുള്ള സീനുകൾ എല്ലാം വിനീത് ഏട്ടൻ നന്നായി തന്നെ ചെയ്തു.പുതുമുഖ നായിക അപർണാ ദാസ് കൊള്ളാം😍 മനുവിന്റെ സുഹൃത്തുക്കളായി ഇന്ദ്രൻസ്, ബേസിൽ ജോസഫ്‌ കട്ടയ്ക്ക് തന്നെ പിടിച്ചു നിന്നു👌

സിനിമയിൽ ഏറെ ഇഷ്ടപ്പെട്ടത് ഛായാഗ്രഹണം തന്നെ ആണ്.ചില ഫ്രേയ്മുകൾ ഒക്കെ വളരെ അധികം ഇഷ്ടപെട്ടു📸👌അൻവർ സാധിക്കിന്റെ സംവിധാനം കൊള്ളാം👌

ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവം വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ മനോഹരം എന്നെ സിനിമയ്ക്ക് കഴിഞ്ഞു
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരടിപൊളി Family Feel Good Movie അതാതു മനോഹരം😍

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😊

വിഷ്ണു ദേവ്🥰

https://m.facebook.com/story.php?story_fbid=197170634621593&id=100029859724308

Saturday 7 September 2019

Brothers Day Review👍💖VishnuDev

Brother's Day റീവ്യൂ😍

Sorry For The Late Review

ജോണിയും റോണിയും മുന്നയും ചേർന്ന് ഒരു ഹോട്ടൽ നടത്തുകയും ഒരു ദിവസം റോണി ഒരു അപ്രതീക്ഷിത അതിഥിയായ ചാണ്ടിയെ കണ്ടുമുട്ടുന്നു. അവർ വളരെ അധികം
കൂട്ടാവുകയും എന്നിരുന്നാലും, ചാണ്ടി തന്റെ വ്യക്തിത്വത്തിന്റെ  സത്യം മാത്രം വെളിപ്പെടുത്തുന്നില്ല.കാലക്രമേണ ചാണ്ടി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നു.മകൾ സാന്തയെ പരിചയപ്പെടുത്തുന്നു.സാന്ത സന്ദർശിക്കുമ്പോൾ
 റോബിൻ, ഒരുപാട് അപ്രതീക്ഷിത സംഭവങ്ങൾ പിന്തുടരുന്നു.  എന്താണ് വലിയ രഹസ്യം?  ഇതുപോലെ ഉള്ള കുറെ സംഭവവുമായി കഥ പറഞ്ഞു പോകുന്ന സിനിമ ആണ് Brother's Day❤

ഈ സിനിമ ഞാൻ കാണുവാൻ ഉള്ള ഒന്നാമത്തെ കാര്യം കലാഭവൻ ഷാജോണ് ചേട്ടന്റെ ആദ്യ സംവിധാന ചിത്രം.നായകൻ പൃഥ്വിരാജ് എന്ന് കൂടി അറിഞ്ഞപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു.ആ പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെ തന്നെ ആയിരുന്നു Brother's Day ❤💯

തമാശയ്ക്ക് തമാശ സസ്പെൻസ് ആണേൽ അത് എന്നിവ വളരെ നല്ല രീതിയിൽ തന്നെ സിനിമയിൽ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.

അഭിനയത്തിന്റെ കാര്യത്തിൽ പ്രിത്വിരാജ്👌😍എന്തോ വളരെ ഇഷ്ടായി. ഇതുപോലെ ഉള്ള പൃഥ്വിരാജ് കഥാപാത്രം കാണാൻ കുറെ ആഗ്രഹിച്ചു. ഇപ്പോൾ ആണ് രാജു ഏട്ടന്റെ ഇതുപോലെ ഒരു സിനിമ👌❤നായികമാരായി ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, മഡോണ എന്നിവരാണ് Brother's Dayൽ ഉള്ളത്. എന്നാൽ ഏറ്റവും കൂടുതൽ കഥാപാത്ര പ്രാധാന്യം ലഭിച്ചത് ഐശ്വര്യ ലക്ഷ്‌മി ക്ക് തന്നെ ആയിരുന്നു.വളരെ നല്ലൊരു കഥാപാത്രം തന്നെ ആയിരുന്നു ഐശ്വര്യ അവതരിപ്പിച്ച സാന്റ.കൂടാതെ ഇഷ്ടപ്പെട്ടത് നടൻ വിജയരാഘവൻ സർ ന്റെ അഭിനയം ആയിരുന്നു സിനിമയിലെ ഒരു ഹ്യൂമർ ന് ആവശ്യ ആയ എല്ലാ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആയിരുന്നു.

സംവിധാനത്തിന്റെ കാര്യത്തിൽ പൂർണ്ണ തൃപ്തി നൽകാൻ ഷാജോണ് ഏട്ടന് കഴിഞ്ഞു എന്ന് വേണം പറയാൻ😍ഇനിയും ഇതുപോലെ ഉള്ള നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഷംസിക്കുന്നു

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു FUN,ACTION,THRILL, COMEDY സിനിമ ആണ് ഷാജോണ് ഏട്ടൻ സംവിധാനം ചെയ്ത Brother's Day❤

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😍

വിഷ്ണു ദേവ്😍

https://m.facebook.com/story.php?story_fbid=193733064965350&id=100029859724308

Thursday 5 September 2019

Love Action Drama റീവ്യൂ❤🥰

മതിപ്പുളവാക്കാൻ ഒരു മനുഷ്യൻ എല്ലാത്തരം പ്രവർത്തനങ്ങളിലൂടെയും കടന്നുപോകുന്നു എന്തിനാണ് എന്ന് വെച്ചാൽ അവൻ പ്രണയത്തിലായ പെൺകുട്ടി അവനെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ ഇതിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് ലൗ ആക്ഷൻ ഡ്രാമ😍

ഞാൻ ഈ സിനിമ കാണുവാൻ ഉള്ള ഒന്നാമത്തെ കാര്യം ഈ സിനിമയുടെ പേര് ആണ് അതേ പ്രേമം സംഘടനം നാടകം (LAD)രണ്ടാമത്തെ കാര്യം ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്നതും അജു വർഗീസ് ആദ്യമായി നിർമാതാവും ആവുന്ന സിനിമ.മൂന്നാമത്തെ കാര്യം തളത്തിൽ ദിനേശനും ശോഭയും എന്ന കഥാപാത്ര നാമങ്ങൾ ആണ് ശ്രീനിവാസൻ സംവിധാനം ചെയ്ത് അഭിനയിച്ച വടക്കുനോക്കിയന്ത്രത്തിലെ നായകന്റെയും നായികയുടെയും ഇതേ പേരുകൾ തന്നെ ആണ് ഈ സിനിമയിലെ നായകൻ നിവിൻ പോളിയുടെയും നായിക നയൻതാര യുടെയും❤

സിനിമയുടെ ആരംഭത്തിൽ തന്നെ ഉള്ള ധ്യാൻ ശ്രീനിവാസൻ നന്ദി അതും അച്ഛനോടും(ശ്രീനിവാസൻ ന്റെ ഫോട്ടോ😂👌),ലാലേട്ടൻ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ❤

തമാശയുടെ ഒരു കൂമ്പാരം തന്നെ ആണ് സിനിമ മുഴുവനും  എന്നു പറഞ്ഞാൽ അതിൽ ഒരു തെറ്റും കാണില്ല👌💯

അഭിനയത്തിന്റെ കാര്യത്തിൽ നിവിൻ പോളി Back To Track എന്ന് വേണേൽ പറയാം.പഴയ ആ നിവിൻ പോളി യുടെ ആ വള വള എന്നുള്ള സംസാര ശൈലിയും എല്ലാം കൊണ്ടും നല്ലൊരു അഭിനയം തന്നെ ആയിരുന്നു സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.(വടക്കൻ സെൽഫി സിനിമയിലെ ആ നിവിന്റെ അതേ അഭിനയമികവ്)❤💯 .പിന്നെ നിർമാതാവ് ആയ അജു വർഗീസ് കൂടി ചേർന്നപ്പോൾ 😂 പറയേണ്ടതില്ലല്ലോ👌കോമഡി യുടെ കാര്യത്തിൽ സിനിമ മുഴനീളം രണ്ടുപേരും (നിവിൻ പോളി, അജു വർഗീസ്) തുല്യ സ്കോറിങ് തന്നെ ആയിരുന്നു💯❤.തമിഴ് നായിക നയൻതാര യുടെ അഭിനയം കൊള്ളാം വളരെ ഇഷ്ടമായി❤രണ്ടാം പകുതിയുടെ ആരംഭത്തിൽ വന്ന ശ്രീനിവാസൻ സർ ന്റെ കഥാപാത്രവും വിനീത് ഏട്ടന്റെ കഥാപാത്രവും കൊള്ളാം👌ഇരുവരും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി💯👏

ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനം ആയതുകൊണ്ട് തന്നെ നല്ല പ്രതീക്ഷ ആയിരുന്നു ആ പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെ തന്നെ ആയിരുന്നു സംവിധാനവും❤ഇനിയും ഇതുപോലെ ഉള്ള നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു💯👏

ഷാൻ റഹ്മാന്റെ സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ 🎵❤ കൊള്ളാം.എടുത്തു പറയേണ്ടത് കുടുക്ക് പാട്ട് തന്നെ ആയിരുന്നു ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ട്രാക്ക് ക്കുകൾ എല്ലാം യോജിച്ചതായിരുന്നു. നല്ലൊരു ഫീൽ തന്നത് ദീപാവലി ആഘോഷ സോങ് ആയിരുന്നു❤💯🎵

ഛായാഗ്രഹണം കൈകാര്യം ചെയ്തവർക്കും ഇരിക്കട്ടെ ഒരു വല്യ കയ്യടി👏പാട്ടുകളുടെയും ഇന്റർവെൽ മുൻപ് ഉള്ള ആ ഷോട്ട്😂👌

മൊത്തത്തിൽ പറഞ്ഞാൽ പ്രേമം സംഘാടനം നാടകം ❤💯😂

NB:മോശമായി ഒന്നു തോന്നിയില്ല1 ,2 ചളികൾ ഒഴിച്ചാൽ

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം
ഓണത്തിന് ഒരു പക്കാ Entertainer അതാണ് LAD🔥
 My Rating 3.5/5🔥🔥🔥🔥

വിഷ്ണു ദേവ്😍❤

https://m.facebook.com/story.php?story_fbid=193225678349422&id=100029859724308