Friday 27 September 2019

ഗാനഗന്ധർവ്വൻ റീവ്യൂ😍Sorry For The Late Review😍By വിഷ്ണു ദേവ്😍

കലാസാദൻ ഉല്ലാസ് ഒരു ഗായകനാണ്.ഒരു സാധാരണ ജീവിതം ആണ് ഉല്ലസിന്റേത്.3 സ്ത്രീകൾ ഉൾപ്പെട്ട ഒരു പോലീസ് കേസിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ ഉണ്ടാവുന്ന സംഭവവികാ സങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് ഗാനഗന്ധർവ്വൻ👌😍

ഉല്ലാസ് ആയി മമ്മൂക്ക നല്ല രീതിയിൽ തന്നെ അഭിമായിക്കാൻ കഴിഞ്ഞു ഒരു മുഴുനീള പാട്ടുകാരൻ തന്നെ ആണ് സിനിമയിൽ മമ്മൂക്കയുടേത്.പുതിയ നായിക വന്ദിത മനോഹരനും കൊള്ളാം👌😍ഏറ്റവും ഇഷ്ടപ്പെട്ടത് സുരേഷ് കൃഷ്ണയുടെ കഥാപാത്രം ആയിരുന്നു നർമ്മവും കലിപ്പും അടങ്ങിയ ആ ഫേയ്റ് സീൻ വളരെ ഇഷ്ടപ്പെട്ടു.കൂടാതെ തന്നെ മനോജ് കെ ജയൻ, സലിം കുമാർ,മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, കിഷോർ വർമ്മ, റാഫി, ആര്യ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

പഞ്ചവർണ്ണതത്ത എന്ന സിനിമ സംവിധാനം ചെയ്ത രമേശ് പിഷാരടി യുടെ രണ്ടാമത്തെ ചിത്രം ആയതുകൊണ്ടും മമ്മൂക്കയുടെ കൂടെ ആയതുകൊണ്ടും നല്ല പ്രതീക്ഷ ആയിരുന്നു സിനിമയ്ക്ക് വേണ്ടി.എന്നാൽ നല്ലൊരു ആവറേജ് സിനിമ ആണ് ഗാനഗന്ധർവ്വൻ😍 തരക്കേടില്ലാത്ത തിരക്കഥ ആണ് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് ഒരുക്കിയത്👌

കോമഡിയുടെ കാര്യത്തിൽ തീർത്തും നിരാശ ആയിരുന്നു ലഭിച്ചത്. എന്തോ പ്രതീക്ഷച്ച പോലെ ചില കോമഡി ഒക്കെ ചളി ആയി മാറി😷എടുത്തു പറയേണ്ടത് നടൻ ദേവന്റെയും, ഇന്നസെന്റ് ന്റെയും കോമഡി ആണ് കൊള്ളാമായിരുന്നു👌💯

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു Average Movie അതാണ് ഗാനഗന്ധർവ്വൻ😍ഫാമിലിക്ക് നന്നായി ഇഷ്ടപ്പെടും❤

NB:❌എന്തിനോ വേണ്ടി വന്നുപോയ ധർമജൻ❌

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😊

വിഷ്ണു ദേവ്😍

https://m.facebook.com/story.php?story_fbid=197162041289119&id=100029859724308

No comments:

Post a Comment