Friday 9 August 2019

അമ്പിളി: വിരുന്നൊരുക്കി സൗബിൻ ♥🥳 ഒരു ഫീൽ ഗുഡ് മൂവി 🔥 റിവ്യൂ ബൈ വിഷ്ണുദേവ് 💓♥

അമ്പിളി റീവ്യൂ❤

കുട്ടിയെപ്പോലെ നിഷ്‌കളങ്കനും ജീവിതത്തിൽ എപ്പോഴും നിറഞ്ഞിരിക്കുന്നതുമായ ഒരാളാണ് അമ്പിളി.അവന്റെ ഗ്രാമത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടതും ആസ്വദിക്കുന്നതുമായ ഒരു വ്യക്തി ആണ് അമ്പിളി.തന്റെ കളികൂട്ടുകാരി ആയ ടീനയോട് ഒരു വലിയ ക്രഷ് ഉണ്ട്, ഒപ്പം അതേപോലെ അവൾക്കും തുടർന്ന് ഉണ്ടാകുന്ന രസകരമാർന്ന സംഭവങ്ങളാണ് അമ്പിളി എന്ന സിനിമ കഥ പറഞ്ഞു പോകുന്നത്❤ജീവിതത്തിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് ഈ സിനിമ

അഭിനയത്തിന്റെ കാര്യത്തിൽ സൗബിൻ സാഹിർ👏 തമാശയ്ക്ക് തമാശ വിഷമം ആണെങ്കിൽ വിഷമം എല്ലാത്തരം ഭാവങ്ങളും തനിക്ക് വഴങ്ങും എന്നു വീണ്ടും വീണ്ടും തെളിയിക്കുക ആണ് സൗബിൻ സാഹിർ എന്ന നടൻ. ഒരു തെറ്റുപോലും പറയാൻ ഇല്ലാത്ത അഭിനയമുഹൂർത്ഥങ്ങൾ ആണ് അമ്പിളി സിനിമയിൽ സൗബിന്റേത്.സിനിമയിൽ ഏറ്റവും നന്നായി ഇഷ്ടപ്പെട്ടത് ടീസർ ൽ നമ്മൾ എല്ലാവരും കണ്ടപോലത്തെ സൗബിന്റെ കുസൃതി നിറഞ്ഞ നിമിഷങ്ങൾ തന്നെ ആണ്. സിനിമ കണ്ടിറങ്ങുന്നവർക്ക് തീർച്ചയായും ഒരു ഇഷ്ടം തോന്നി പോകും ഈ അമ്പിളിയോട്❤

നായികാ വേഷം കൈകാര്യം ചെയ്ത തൻവി രാം (പുതുമുഖ നായിക ആണെന്ന് തോന്നുന്നു) വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.സൗബിൻ ആയുള്ള സീൻ എല്ലാം സീൻ എല്ലാം💯👌❤നമുക്ക് ഏറെ പ്രിയപ്പെട്ട നസ്റിയ നാസിം ന്റെ അനിയൻ നവീൻ നസിം കൊള്ളാം👌❤

സംവിധാനത്തിന്റെ കാര്യത്തിലേക്ക് കടക്കുക ആണെങ്കിലും ഗപ്പി എന്ന സിനിമ സംവിധാനം ചെയ്ത ജോൻപോൾ ജോർജ് ആണ് അമ്പിളി സിനിമയുടെ സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ്👌 എടുത്തു പറയേണ്ടത് സിനിമയിലെ ഓരോ സന്ദർഭത്തിലെ BGM ഉം പാട്ടുകളും പിന്നെ ഛായാഗ്രഹണവും ആണ് കശ്മീർ സീനുകൾ എല്ലാം തന്നെയും നല്ലൊരു ദൃശ്യവിരുന്നു ആയിരുന്നു വല്യ കയ്യടി അർഹിക്കുന്നു👏❤💯 സൗബിൻ മച്ചാന്റെ കോസ്റ്റും എല്ലാം കൊള്ളായിരുന്നു❤
ഗപ്പി സിനിമയിലെ അതേ ഫീൽ തന്നെ ആയിരുന്നു ഓരോ പാട്ടുകൾക്കും🎵

സിനിമയിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ച വെട്ടുകിളി പ്രകാശൻ, ജാഫർ ഇടുക്കി അങ്ങനെ എല്ലാവരും മികച്ച അഭിനയം തന്നെ ആണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്❤
ഇടയ്ക്ക് വന്ന ഫഹദ് ഇക്കയുടെ ശബ്ദ വിവരണം👌ക്ലൈമാക്സ്  കാണികളെ ഒന്നടങ്കം കരയിപ്പിച്ച കളഞ്ഞു❤

NB:ക്ലൈമാക്സ് നന്നാക്കായിരുന്നു എന്നു തോന്നിപ്പോയി.അമ്പിളി ആരാണ് അവൻ എങ്ങനെയാണ് എന്നറിയാൻ ടിക്കറ്റ് എടുത്തോളൂ❤

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം🥰

വിഷ്ണു ദേവ്❤


https://m.facebook.com/story.php?story_fbid=188399968831993&id=100029859724308

No comments:

Post a Comment