ഒരു പ്രണയകഥ പറയുന്നില്ലെങ്കിലും പ്രണയിക്കുന്ന രണ്ടുപേരുടെ കഥയാണ് പറയുന്നത്.ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സച്ചി എന്ന കഥാപാത്രമാണ് ഷേൻ നിഗം അവതരിപ്പിക്കുന്നത്.അവന്റെ കുടുംബം തന്റെ സഹോദരിയുടെ കല്യാണത്തിനായി ഒരുങ്ങുന്ന വേളയി ഷെയ്ൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെണ്ണിനെ തന്റെ അമ്മയുടെ മുന്നിൽ പരിചയപ്പെടുത്തുന്നു.ഒരു പ്രത്യേക ദിവസത്തിൽ സച്ചി തന്റെ കാമുകിയുമായി കറങ്ങാൻ പോകുന്നു തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ഇഷ്ഖ് സിനിമ പറയുന്നത്.എസ്റ എന്ന സിനിമയിൽ സ്ത്രീ വേഷം അവതരിപ്പിച്ച ആൻ ശീതൾ ആണ് ചിത്രത്തിലെ നായിക🥰
ഷെയ്ന് എന്ന നടൻ വീണ്ടും തന്റെ കഴിവ് ഇഷ്ഖ് എന്ന സിനിമയിലൂടെ തെളിയിച്ചിരിക്കുക ആണ്.രണ്ടുപേരും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ എല്ലാം👌💯❤
ആദ്യ പകുതി പുരോഗമിക്കുമ്പോൾ പ്രതികാര നാടകത്തിനുവേണ്ടിയുള്ള ഒരു മാനസികാവസ്ഥ നിലനിർത്തുകയാണ് ചിത്രം.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആൽബി എന്ന കഥാപാത്രമായി ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. തീർത്തു സിനിമ കാണുന്നവർക്ക് വെറുപ്പ്‌തോന്നുന്ന ഒരു കഥാപാത്രം തന്നെ ആണ് ഷൈൻ ന്റെ.അഭിനയവും👌😍💯
മറ്റു കഥാപാത്രം കൈകാര്യം ചെയ്ത ജാഫർ ഇടുക്കിയും ലിയോണയും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി👏
സിനിമയുടെ ആമുഖം വിളിവാക്കുന്നത് ഒരു സാധാരണ പ്രണയ കഥ പോലെയല്ല,പ്രസക്തമായ ഒരു സാമൂഹിക വിഷയത്തെക്കുറിച്ചാണ് ഇഷ്ഖ് എന്ന സിനിമ കാണിച്ചു തരുന്നത് അതേ സദാചാരം തന്നെ.ഇന്ന് കേരളത്തിൽ നടക്കുന്ന സമകാലിക സാമൂഹിക കാഴ്ചപ്പാട് തന്നെ ആണ് ഇത്👏ഇതിനെ വെച്ചു ഒരു സിനിമ സംവിധാനം ചെയ്തതിൽ അനുരാജ് മനോഹർ💯💯👏👏
കിരൺ ദാസ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്👏Jakes ബിജോയ് ചെയ്ത സംഗീതം സിനിമയോട് വളരെ അധികം തന്നെ നീതി പുലർത്തി😍👌BGM ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു വസുധയും ആൽബിയും തമ്മിലുള്ള പ്രശ്‌നത്തിൽ സച്ചിന്റെ ഉൾഭയങ്ങൾക്കു ഇതു 💯 നീതി പുലർത്തി.👌
NB:ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ ചില ആണുങ്ങൾക്കൊക്കെ ഉണ്ടാവുന്ന അറ്റത്തുള്ള ചൊറിച്ചിൽ ഉണ്ടല്ലോ💪അതിനൊക്കെ ഉള്ള ഒരു മറുപടി കൂടി ആണ്.
എന്നാലും ക്ലൈമാക്സ്😂😂😂😂👌👌
എല്ലാവരും തീയറ്ററിൽ പോയി കാണുക. ഫാമിലി ആയി പോകാവുന്ന ഒരു റീലീസ്റ്റിക് സിനിമ തന്നെ ആണ് ഇഷ്ഖ്😍💯
മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം🥰
MY RATING 4.5/5
വിഷ്ണു ദേവ്🙏🥰
🇻 🇩 🇲
👌👌👌
ReplyDeleteSuper thank you valuable review
ReplyDeleteDirection👌👌👌
ReplyDelete👍
ReplyDelete