ആദ്യം തന്നെ പറയാം പോസ്റ്ററിൽ കാണുന്നതുപോലെ ഇതൊരു ആനിമേഷൻ സിനിമയോ അഥവാ സൂപ്പർ ഹീറോ സിനിമയോ അല്ല എന്ന് ഉറപ്പിച്ചു പറയുകയാണ് അങ്ങനെ വിചാരിക്കുന്നവർക്ക് ശെരിക്കും നഷ്ട്ടം തന്നെ ആണ് ഈ സിനിമ.ദി ഗാംബ്ലർ ഒരു ഫാമിലി റീലീസ്റ്റിക് സിനിമ ആണ്.പോസ്റ്റർ മാത്രം നോക്കാതെ ട്രൈലെർ
കണ്ടവർക്ക് മനസിലാവും ഇതൊരു
റിയലിസ്റ്റിക് സിനിമ ആണെന്ന്.ഇതെല്ലാം ഉൾകൊണ്ട് ഉള്ള കാഴ്ചപ്പാടിൽ കാണുന്നവർക്കു യോജിക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്💯👌👌
അൻസൻ രണ്ടു കാര്യങ്ങൾ ആണ് ജീവിതത്തിൽ എല്ലായ്പ്പോഴും നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്.
ഒന്ന് വിജയകരനായ ഒരു ബിസിനസ്സുകാരനാകണം രണ്ട്
തന്റെ പ്രിയപുത്രനെ തന്റെ പിതാവിനേലും നല്ലതാക്കണം അതേ ഒരു പിതാവിന്റെയും മകന്റെയും ഒരു റീലീസ്റ്റിക് കഥ ആണ് ദി ഗാംബ്ലർ എന്ന സിനിമ പറഞ്ഞു പോകുന്നത്.
അവർ അതു വിജയിച്ചു മറികടക്കാൻ വിവിധ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു😍
അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു ഒരാളും മടുപ്പിക്കാത്ത വിധത്തിൽ തന്നെ ആയിരുന്നു അഭിനയം കാഴ്ച വെച്ചത്. കാസ്റ്റിംഗ് കാര്യത്തിൽ ഒരു വല്യ കയ്യടി അർഹിക്കുന്നു👌👏💯
പയ്യൻ ആയി അഭിനയിച്ച കുട്ടി😍 ഇഷ്ട്ടപ്പെട്ടു പോയി ഒരുപാട്😍 Anson Paul & Dayyana രണ്ടുപേരും നല്ല അഭിനയം ആയിരുന്നു. രണ്ടുപേരും തമ്മിൽ ഉള്ള പാട്ടു സീനുകൾ എല്ലാം👌💯 Ballatha Pahayan - Vinod Narayan ഒരു വേറിട്ട അഭിനയം കാഴ്ചവെച്ചു😍
ഇടയ്ക്കു വന്ന രൂപേഷ് പീതാംബരനും👏👏❤കലക്കി.വീണ്ടും Tom Emmatty യുടെ ഒരു കലക്കൻ സംവിധാനം.പക്ഷെ ഇത്തവണ ഒരു ഫാമിലി സിനിമ ആണെന്ന് ഉള്ള വെത്യസ്‌ഥത മാത്രം😍
എല്ലാവരും ഈ സിനിമ കാണുക കുട്ടികളോട് ഒപ്പം ഫാമിലി ആയി തന്നെ കാണാൻ ശ്രെമിക്കുക😍💯
മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം😍
വിഷ്ണു ദേവ്😍
Good👍
ReplyDeleteGood
ReplyDelete