Friday 14 June 2019

ഉണ്ട ✌മലയാളം മൂവി 🔥റിവ്യൂ ബൈ വിഷ്ണുദേവ്

 മെഗാ സ്റ്റാർ പരിവേഷം ഒക്കെ ഒഴിച്ചു മമ്മൂട്ടി എന്ന നടനെ ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ ! ✌ ഒരു പക്ഷെ മമ്മൂക്കയുടെ ഈ കാലയളവിലെ ഏറ്റവും നല്ല മലയാള ചിത്രം അതാകുന്നു ഉണ്ട ❤🔥


ഒരേ സമയം വളരെ ഗൗരവമായ വിഷയത്തെ വളരെ രസകരമായി എന്നാൽ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പറഞ്ഞു നിർത്തുന്നു .  അനുരാഗ കരിക്കിൻ വെള്ളത്തിൽ നിന്നും ഉണ്ടയിലേക്ക് സഞ്ചരിക്കുമ്പോൾ നല്ല വളർച്ച ഉണ്ട് ഖാലിദ് റഹ്മാൻ എന്ന സംവിദായകന് 👌. ഒപ്പം കയ്യടക്കത്തോടെ എഴുതി തീർത്ത ഹർഷന്റെ തിരക്കഥ ✌👌

സിനിമകളിൽ നിന്നും മാറി യഥാർത്ഥ പോലീസുകാരെ സ്‌ക്രീനിൽ പകർത്തുമ്പോൾ അവരുടെ പ്രശ്നങ്ങൾ , ജോലിയിലെ ഈഗോ , രാഷ്ട്രീയ പ്രശ്നങ്ങൾ എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട് ❤.ഈ സിനിമ കണ്ടു കഴിഞ്ഞാൽ പോലീസുകാരോട് ഇച്ചിരി ബഹുമാനം കൂടുമെന്ന് കാര്യത്തിൽ ഒരു സംശയവും ഇല്ല ✌🔥 പറയുന്ന കഥയും മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തത് കൂടി ആകുമ്പോൾ അതിന്റെ ഫ്രഷ്‌നെസ്സ് കൂടി ഉണ്ട് ❤👌.

എഡിറ്റിംഗ് , ക്യാമറ എന്നത് ഭംഗിയായി ചെയ്യുമ്പോഴും ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് പ്രശാന്ത് പിള്ളയുടെ  ബിജിഎം വർക്കുകൾ തന്നെയാകും ! 🔥
കേവലം മമ്മൂക്കയിൽ ഒതുങ്ങാതെ എല്ലാവർക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയായി ഇതിനെ ഒരുക്കി 👊.എന്നിരുന്നാലും മണി സാറേ സ്‌ക്രീനിൽ പകർത്തുമ്പോൾ തന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്നുമുണ്ട് മമ്മൂക്ക ❤✌.

ക്ലൈമാക്സ്‌ ഭാഗങ്ങളിലെ ഇച്ചിരി മാസ്സ് പരിവേഷവും എല്ലാം കൂടി വന്നാൽ ഒരു പക്ഷെ ജനമനസുകളിൽ കയറേണ്ട ഒരു ചിത്രമാകുന്നു ഉണ്ട ! ✌

മൊത്തത്തിൽ ഭംഗിയുള്ള ഒരു കൊച്ചു ചിത്രം ! കേവലം 130 മിനുട്ടിൽ ഉദ്ദേശിച്ച കാര്യം ഗംഭീരമായി പറയുന്നു ❤

തീർച്ചയായും ടിക്കറ്റ് എടുക്കുക മണി സാറെയും കൂട്ടരെയും കാണാൻ ! 👌

(CP)


1 comment: