Tuesday 12 January 2021

മാസ്റ്റർ മൂവി😍 (മലയാളം റിവ്യൂ) ബൈ വിഷ്ണുദേവ്

മാസ്റ്റർ റീവ്യൂ🔥കൈതി പ്രതീക്ഷിച്ചു പോകാതെ ഇരിക്കുക❌

തിയേറ്ററുകൾ തുറക്കാതെ ഇരുന്ന ഇത്രെയും ദിവസങ്ങൾക്ക്‌ ശേഷം ഒരു സിനിമ കാണാൻ ചെന്നിരുന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെ ആയിരുന്നു❤️ ഇനി സിനിമയിലേക്ക് കടക്കാം

മദ്യപാനിയായ പ്രൊഫസറെ ഒരു ജുവനൈൽ സ്കൂളിലേക്ക് പറഞ്ഞുവിടുകയും എന്നാൽ അവിടെ ചെല്ലുമ്പോൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സ്കൂളിലെ കുട്ടികളെ നിരന്തരം ഉപയോഗിക്കുന്ന ഒരു ഗുണ്ടാസംഘവുമായി ഏറ്റുമുട്ടേണ്ടി വരുകയും തുടർന്ന് ഉണ്ടാവുന്ന നിമിഷങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു സിനിമ ആണ് മാസ്റ്റർ❤️
വിജയ് ആരാധകർക്ക് ആഘോഷമാക്കാൻ ഉള്ള എല്ലാവിധ ചേരുവുകൾ ചേർത്ത് തന്നെ ആണ് സംവിധായകൻ ലോകേഷ് കനഗരാജ് മാസ്റ്റർ കൈകാര്യം ചെയ്തിരിക്കുന്നത്.പുതുതായി എന്തേലും ഒക്കെ പ്രതീക്ഷിച്ചു പോകുന്നവർക്ക് തീർത്തും നിരാശ തന്നെ ആയിരിക്കും സിനിമ നൽകുന്നത്.

ഇതുപോലെ ഒക്കെ ഒരാൾക്ക് വില്ലൻ ആവാൻ പറ്റുമോ എന്നുപോലും തോന്നും വിധത്തിൽ ഉള്ള അഭിനയമികവ് തന്നെ ആയിരുന്നു നടൻ വിജയ് സേതുപതിയുടേത്🔥ആദ്യ പകുതിയിൽ ഉള്ള അഭിനയം ഒക്കെ കാണുമ്പോൾ തന്നെ ചെറിയ ഭയം തോന്നുമെങ്കിലും ചില നേരത്തുള്ള ചെറിയ ചില താമശകളും,രണ്ടാം പകുതിയിലെ ഒരു പാട്ടിന്റെ ഇടയിലുള്ള ഡാൻസും എല്ലാംകൊണ്ടും ഈ സിനിമയിൽ ഏറ്റവും കൂടുതൽ നന്നായി ഒരു പിടി മുകളിൽ നിൽക്കുന്നത് നടൻ വിജയ് സേതുപതി തന്നെ ആണ് എന്ന് ഉറപ്പിച്ചു തന്നെ പറയാം❤️
മികച്ച ആദ്യ പകുതിയും എന്നാൽ ആദ്യ പകുതിയിൽ ശരാശരിയിലും താഴെ ആയി തോന്നിയ ഒരു രണ്ടാം പകുതിയും.പെട്ടന്ന് തീർക്കുവാൻ വേണ്ടി ചെയ്തപോലെ വ്യക്തിപരമായി തോന്നി😐

സിനിമയിലെ മുഖ്യഘടകം ഇരുവരും തമ്മിൽ ഉള്ള സീനുകൾ ആണ്🔥എടുത്ത് പറയേണ്ടതെല്ലാം ആദ്യ പകുതിയിലാണ് പിന്നെ Intervel സീനിലെ ട്വിസ്റ്റും💯കൂടാതെ ക്ലൈമാക്സ് സീനിലെ VJ vs VJS.

അർജുൻ ദാസ് തനിക്ക് കിട്ടിയ കഥാപാത്രം ഭംഗി ആയി തന്നെ ചെയ്തു💯👏ഇവരെ കൂടാതെ സിനിമയിലെ കുറച്ചു ബാലതാരങ്ങളുടെ അഭിനയം ഏറെ ഇഷ്ടപെടുത്തി കളഞ്ഞു.രണ്ടാംപകുതിയിലെ VJ കൂടെ ഉള്ള സീനുകളിൽ ഒക്കെ ഒരു പിടി മുകളിൽ തന്നെ ആയിരുന്നു കുട്ടികൾ❤️

സിനിമയിലെ അനിരുദ്ധ് ന്റെ എല്ലാ പാട്ടുകളും കൂടാതെ ഛായാഗ്രഹണവും 100 ശതമാനം തന്നെ നീതി പുലർത്തി.വല്ലാത്തൊരു ഫീൽ ആയിരുന്നു💯ചില സ്ഥലത്തെ BGM, ഏറെ ഇഷ്ടപ്പെട്ടത് Vaathi Coming പാട്ട് തന്നെ ആയിരുന്നു കൂടെ ഉള്ള VJ ഡാൻസും😍
ലോകേഷ് ന്റെ സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷ ഏറെ ആയിരുന്നു എന്നാൽ അതിനോട് നീതി പുലർത്താൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ❌

*NB:സിനിമയിൽ ഒരു കാര്യവും ഇല്ലാതെ വന്ന് പോകുന്ന കുറെ അധികം പേരെ കണ്ടു അത് തീർത്തും അരോചകമായി തോന്നി*
 
വിജയ് ഫാന്സിന് ആഘോഷിക്കാനും അല്ലാത്തപക്ഷം ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെ ആണ് മാസ്റ്റർ💯

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

റേറ്റിംഗ് 3/5♥♥♥

വിഷ്ണു ദേവ്🙂

No comments:

Post a Comment