Thursday 21 January 2021

വെള്ളം റീവ്യൂ😍 മലയാള സിനിമയുടെ പൊന്ന് ജയേട്ടൻ💯 First Malayalam Review ( Vishnudev )


318 ദിവസങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ തിയേറ്ററിൽ കാണാൻ പോവുക അതിന്റെ ഒരു സന്തോഷം വേറെ തന്നെ ആയിരുന്നു😍

ഒരു മുഴുകുടിയൻ ആയ മുരളി എന്ന വ്യക്തിയുടെ ജീവിത കഥ.സമൂഹം അവനെ ഒറ്റപ്പെടുത്തുകയും തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഓരോ നിമിഷങ്ങളുടെയും കഥ പറഞ്ഞു പോകുന്ന സിനിമ ആണ് വെള്ളം💧
ജയസൂര്യയുടെ കരിയറിലെ തന്നെ അടുത്ത ഏറ്റവും മികച്ച കഥാപാത്രമായേക്കാവുന്ന ഒരു കഥാപാത്രം തന്നെ ആണ് വെള്ളം സിനിമയിലെ മുരളി.ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ഒക്കെ ജയേട്ടൻ കഥാപാത്രമായി ജീവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തും വിധം ഉള്ള പ്രകടനം നമുക്ക് കാണാൻ സാധിച്ചു💯ഷൂട്ടിങ് കാണാന്‍ വന്ന നാട്ടുകാര്‍ ജയസൂര്യ നല്ല വെള്ളമാണല്ലേ എന്ന് ചോദിച്ചപ്പോൾ അപ്പൊ തന്നെ മനസ്സിലായിരുന്നു ഏകദേശം സിനിമ എങ്ങനെ ഉണ്ടാവുമെന്ന്

ടീസറിൽ കണ്ടപോലെ രണ്ടാംപകുതിയിൽ തറയിൽ സ്പിരിറ്റ് നക്കുന്ന ഒരു സീനുണ്ട്🙏ഒരു സിനിമയ്ക്ക് വേണ്ടി എന്തുവേണേലും ചെയുന്ന ആളാണ് ജയസൂര്യ എന്ന് നമുക്ക് അറിയാം👏ഈ സിനിമയിലെ പ്രകടനം തന്നെ ആണ് അതിനുള്ള ഉത്തരം
മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിച്ചിരിക്കുന്നത് നല്ലൊരു പ്രകടനം തന്നെ ആയിരുന്നു👌

ക്യാപ്റ്റൻ എന്ന സിനിമയ്ക്ക് ശേഷം Prajesh Sen G ജി പ്രജീഷ് സെൻ സംവിധാനം ചെയുന്ന സിനിമ ആണെന്ന് കേട്ടപ്പോൾ തന്നെ പ്രതീക്ഷകൾ ഏറെ ആയിരുന്നു.എന്നാൽ ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്തവിധത്തിൽ തന്നെ ആണ് സിനിമ സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്.

ഏറെ ഇഷ്ടപെട്ടത് സിനിമയിലെ ഛായാഗ്രഹണം ആണ്.തുടക്കം മുതൽ അവസാനം വരെ ചില ഷോട്ടുകൾ വ്യക്തിപരമായി ഒരുപാട് ഇഷ്ടമായി👌

കള്ള് ഷാപ്പിലെ ഒരു പാട്ട് ഉണ്ട് തുടക്കത്തിൽ നല്ലൊരു ഫീൽ ആയിരുന്നു.

Midhun ചേട്ടനും Baiju Santhosh Kumar ചേട്ടനും രണ്ടുപേരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തി💯

ഇവരെ കൂടാതെ സ്നേഹ പാലിയേരി,സിദ്ധിഖ്,ഇന്ദ്രൻസ്,ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയ എല്ലാവരും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി 💯

ചിലർക്ക് ഈ സിനിമ ഒരു പാഠം തന്നെ ആണ്.ഇതിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാൻ പറ്റുമെങ്കിൽ അതാണ് ഈ സിനിമയുടെ വിജയം👌 Climax Twist🔥

NB: ഇത്രെയും വലിച്ചുവാരി പറഞ്ഞത് അടുത്തിടെ കണ്ടതിൽ മനസ്സിൽ നിൽക്കുന്ന ഒരു കഥ💯

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം 

Rating: 4/5

വിഷ്ണു ദേവ്😊

No comments:

Post a Comment